23 April 2024 Tuesday

പ്രവേശനോത്സവം ആഘോഷിക്കുന്ന കുട്ടികളെ കാണാൻ മധുരപൊതികളുമായി നെല്ലിശ്ശേരി ഡിവൈഎഫ്ഐ യൂണിറ്റ്

ckmnews

പ്രവേശനോത്സവം ആഘോഷിക്കുന്ന കുട്ടികളെ കാണാൻ മധുരപൊതികളുമായി നെല്ലിശ്ശേരി ഡിവൈഎഫ്ഐ യൂണിറ്റ്


ചങ്ങരംകുളം:നെല്ലിശ്ശേരി AJBS സ്‌കൂളിൽ പുതിയതായി ചേർന്ന കുട്ടികളെ മധുരപൊതികളുമായി നെല്ലിശ്ശേരി ഡിവൈഎഫ്ഐ യൂണിറ്റ് വരവേറ്റു.കോവിഡ് കാലഘട്ടമായതിനാൽ പഠനരീതി മാറിയത് കൊണ്ടും ഓൺലൈൻ പാഠ്യപദ്ധതി ആയത് കൊണ്ടും വീടുകളിലാണ് പ്രവേശനോത്സവം ആഘോഷിക്കുന്നത്.മിട്ടായി പൊതികളുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരായ അഫ്സർ നെല്ലിശ്ശേരി നിജാസ് ഫൈസൽ,വിവേക് നെല്ലിശ്ശേരി തുടങ്ങിയവര്‍ കുട്ടികളെ കാണാൻ പോയത്.കൗതുകവും സന്തോഷവും കലർന്ന പുഞ്ചിരികളോടെ അവർ വരവേറ്റു