18 April 2024 Thursday

സംസ്ഥാന പാതയില്‍ വാഹന പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ് തടഞ്ഞിട്ടത് നിരവധി വാഹനങ്ങള്‍

ckmnews

സംസ്ഥാന പാതയില്‍ വാഹന പരിശോധന ശക്തമാക്കി ചങ്ങരംകുളം പോലീസ് 


തടഞ്ഞിട്ടത് നിരവധി വാഹനങ്ങള്‍


ചങ്ങരംകുളം:കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു മാസമായി ജില്ലയില്‍ നില നിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പൊതുനിരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ഇറങ്ങിയത് പോലീസിനെയും വലച്ചു. സംസ്ഥാന പാതയില്‍ വാഹന പരിശോധന ശക്തമാക്കിയ  ചങ്ങരംകുളം പോലീസ് തടഞ്ഞിട്ടത് നിരവധി വാഹനങ്ങളാണ്.മതിയായ യാത്രാ പാസുകളില്ലാതെ എത്തിയ വാഹനങ്ങള്‍ പോലീസ് തടയാന്‍ തുടങ്ങിയതോടെ വാഹനങ്ങളുടെ വരി കിലോമീറ്ററോളം നീണ്ടു.പല വാഹനങ്ങളും പോലീസ് തിരിച്ച് വിടുകയാണ് ചെയ്യുന്നത്.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഗൗരവം അറിയാതെയാണ് പലരും  വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നത്.എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞിടാന്‍ തുടങ്ങിയതോടെ ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ അടക്കമുള്ള എമര്‍ജന്‍സി യാത്രക്കാരും വാഹനങ്ങള്‍ക്ക് പുറകില്‍ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന അവസ്ഥക്ക് കാരണമാകുന്നുണ്ട്.