25 April 2024 Thursday

വിവാഹ പർച്ചേയ്സിന് ക്ഷണക്കത്ത് വേണം അച്ചടിക്ക് കടയില്ല നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും സർവത്ര ആശയക്കുഴപ്പം

ckmnews

വിവാഹ പർച്ചേയ്സിന് ക്ഷണക്കത്ത് വേണം അച്ചടിക്ക് കടയില്ല


നിയന്ത്രണങ്ങളില്‍ ഇളവുണ്ടെങ്കിലും സർവത്ര ആശയക്കുഴപ്പം


തിരുവനന്തപുരം:കോവിഡ് വ്യാപനം തടയാനുള്ള സർക്കാരിന്റെ പല മാർഗനിർദേശങ്ങളിലും അവ്യക്തതയും ആശയക്കുഴപ്പവുമെന്നു പരാതി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി 20 പേർക്കായി ചുരുക്കിയതോടെ പലരും ക്ഷണക്കത്ത് അച്ചടിക്കാതെയായി. എന്നാൽ സർക്കാരിന്റെ പുതിയ മാർഗനിർദേശം അനുസരിച്ച് വിവാഹ ആവശ്യത്തിനായി വസ്ത്ര–ആഭരണ ശാലകളിലും ചെരിപ്പു കടകളിലും പ്രവേശിക്കണമെങ്കിൽ വിവാഹ ക്ഷണക്കത്ത് നിർബന്ധമാണ്. മറ്റാർക്കും ഈ കടകളിൽ പോകാനും അനുമതിയില്ല. പേരിനൊരു കത്തടിക്കാമെന്നു തീരുമാനിച്ചാലും ലോക്ഡൗണിൽ അച്ചടി സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല. 


തിങ്കളാഴ്ച പുറത്തിറക്കിയ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറ്റൊന്ന് ‘സ്റ്റേഷനറി കടകൾ തുറക്കരുത്’ എന്നതാണ്. ഇവ ഏതെല്ലാം കടകളാണെന്നതാണു സംശയം. സ്റ്റേഷനറി കടകളിൽ ഒപ്പം പലവ്യഞ്ജനം വിൽക്കുന്നവയുമുണ്ട്. അവയ്ക്കു തുറക്കാമോയെന്നു വ്യക്തമല്ല. സർക്കാരിന്റെ ഉന്നത തലങ്ങളിൽ വിശദീകരണം തേടിയെങ്കിലും പലതരം മറുപടികളാണു ലഭിച്ചത്. 


മറ്റു രോഗങ്ങളുള്ളവർ പൊതു ഇടങ്ങളിൽ പോകുന്നത് ഒഴിവാക്കി പരമാവധി വീട്ടിൽ കഴിയണമെന്നാണു വിദഗ്ധ നിർദേശം. എന്നാൽ ഇവർക്കു കോവിഡ് വാക്സിനേഷനിൽ മുൻഗണന കിട്ടണമെങ്കിൽ അംഗീകൃത മെഡിക്കൽ പ്രാക്ടീഷനറിൽനിന്നു നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാണ്