24 April 2024 Wednesday

വിദേശത്ത് പോവുന്നവര്‍ക്ക് വാക്സിനേഷന്‍:ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു

ckmnews

വിദേശത്ത് പോവുന്നവര്‍ക്ക് വാക്സിനേഷന്‍:ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു


എരമംഗലം:വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് ഓൺലൈൻ സെന്ററുകൾ പ്രവർത്തിക്കാതിരുന്നതിനാൽ പല പ്രവാസികൾക്കും രജിസ്‌ട്രേഷൻ നടത്താൻ കഴിയാതിരുന്നതിനാലാണ് വാർഡിലെ പ്രവാസികൾക്ക് വേണ്ടി സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.മാറഞ്ചേരി പഞ്ചായത്തില്‍ വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ ഉത്ഘാടനം ചെയ്തു.അബ്ദുൽ ഗനി കെ.ടി, റബീഹ് വി, അഫീഫ് ടി, മോഹനൻ എൻ.വി, അഷ്‌കർ കെ, അഫ്സൽ ടി നേതൃത്വം നൽകി.