23 April 2024 Tuesday

മലപ്പുറം ജില്ലയില്‍ 2,874 പേര്‍ക്ക് വൈറസ് ബാധ:4,170 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ 2,874 പേര്‍ക്ക് വൈറസ് ബാധ:4,170 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 01) 2,874 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,170 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,53,007 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.


ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,800 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 36 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


59,022 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 40,800 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,143 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 256 പേരും 129 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,200 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 839 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ജനകീയ സഹകരണം ഉറപ്പാക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. നിലവിലെ കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വൈറസ് വ്യാപനം കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ചൊവ്വാഴ്ച (ജൂണ്‍ 01) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 58

ആലങ്കോട് 16

ആലിപ്പറമ്പ് 23

അമരമ്പലം 24

ആനക്കയം 41

അങ്ങാടിപ്പുറം 25

അരീക്കോട് 63

ആതവനാട് 13

ഊരകം 18

ചാലിയാര്‍ 15

ചീക്കോട് 33

ചേലേമ്പ്ര 05

ചെറിയമുണ്ടം 03

ചെറുകാവ് 13

ചോക്കാട് 101

ചുങ്കത്തറ 16

എടക്കര 07

എടപ്പറ്റ 17

എടപ്പാള്‍ 22

എടരിക്കോട് 44

എടവണ്ണ 46

എടയൂര്‍ 28

ഏലംകുളം 33

ഇരിമ്പിളിയം 15

കാലടി 09

കാളികാവ് 26

കല്‍പകഞ്ചേരി 08

കണ്ണമംഗലം 28

കരുളായി 04

കരുവാരക്കുണ്ട് 38

കാവനൂര്‍ 20

കീഴാറ്റൂര്‍ 47

കീഴുപറമ്പ് 12

കോഡൂര്‍ 07

കൊണ്ടോട്ടി 26

കൂട്ടിലങ്ങാടി 13

കോട്ടക്കല്‍ 52

കുറുവ 32

കുറ്റിപ്പുറം 21

കുഴിമണ്ണ 12

മക്കരപ്പറമ്പ് 22

മലപ്പുറം 47

മമ്പാട് 23

മംഗലം 15

മഞ്ചേരി 105

മങ്കട 37

മാറാക്കര 36

മാറഞ്ചേരി 21

മേലാറ്റൂര്‍ 40

മൂന്നിയൂര്‍ 17

മൂര്‍ക്കനാട് 41

മൂത്തേടം 04

മൊറയൂര്‍ 08

മുതുവല്ലൂര്‍ 15

നന്നമ്പ്ര 12

നന്നംമുക്ക് 28

നിലമ്പൂര്‍ 50

നിറമരുതൂര്‍ 25

ഒതുക്കുങ്ങല്‍ 22

ഒഴൂര്‍ 08

പള്ളിക്കല്‍ 39

പാണ്ടിക്കാട് 31

പരപ്പനങ്ങാടി 45

പറപ്പൂര്‍ 12

പെരിന്തല്‍മണ്ണ 31

പെരുമണ്ണ ക്ലാരി 09

പെരുമ്പടപ്പ് 23

പെരുവള്ളൂര്‍ 26

പൊന്മള 31

പൊന്മുണ്ടം 13

പൊന്നാനി 61

പൂക്കോട്ടൂര്‍ 16

പോരൂര്‍ 36

പോത്തുകല്ല് 26

പുലാമന്തോള്‍ 22

പുളിക്കല്‍ 10

പുല്‍പ്പറ്റ 20

പുറത്തൂര്‍ 29

പുഴക്കാട്ടിരി 113

താനാളൂര്‍ 15

താനൂര്‍ 07

തലക്കാട് 17

തവനൂര്‍ 04

താഴേക്കോട് 21

തേഞ്ഞിപ്പലം 14

തെന്നല 05

തിരുനാവായ 16

തിരുവാലി 51

തൃക്കലങ്ങോട് 40

തൃപ്രങ്ങോട് 18

തുവ്വൂര്‍ 04

തിരൂര്‍ 37

തിരൂരങ്ങാടി 21

ഊര്‍ങ്ങാട്ടിരി 22

വളാഞ്ചേരി 24

വളവന്നൂര്‍ 16

വള്ളിക്കുന്ന് 13

വട്ടംകുളം 23

വാഴക്കാട് 13

വാഴയൂര്‍ 19

വഴിക്കടവ് 14

വെളിയങ്കോട് 23

വേങ്ങര 75

വെട്ടത്തൂര്‍ 26

വെട്ടം 18

വണ്ടൂര്‍ 115