28 March 2024 Thursday

കർശനനിയന്ത്രണം ഒഴിവാക്കിയതോടെ വാഹനങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചു:പോലീസ് പരിശോധന തുടരുന്നു

ckmnews

കർശനനിയന്ത്രണം ഒഴിവാക്കിയതോടെ വാഹനങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചു:പോലീസ് പരിശോധന തുടരുന്നു


ചങ്ങരംകുളം:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പ് പിൻവലിക്കുകയും 

നിയന്ത്രണങ്ങളിൽ ഇളവുവരുത്തുകയും ചെയ്തതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത് പോലീസിനെ വലച്ചു.ഇന്നലെയും ഇന്നുമായി നിരവധി വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.മൊബൈല്‍ഷോപ്പ് അടക്കമംള്ള സ്ഥാപനങ്ങള്‍ തുറന്നതും സ്കൂള്‍ ക്ളാസ് ആരംഭിച്ചതും തിരക്ക് കൂടാന്‍ കാരണമായി.ചങ്ങരംകുളം ടൗണില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ എത്തിയത് പോലീസിനെയും വലച്ചു.ചങ്ങരംകുളം താടിപടിയിലെ

പരിശോധനാ കേന്ദ്രത്തിൽ ഏറിയ സമയവും കിലോമീറ്ററോളം വാഹനങ്ങൾ നിരയായിരുന്നു.കൃത്യമായി രേഖകള്‍ പരിശോധിക്കാൻ പോലും പോലീസിന് 

കഴിയാത്ത സ്ഥിതിയാണ് ഉണ്ടായത്.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമായി തുടരുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു