20 April 2024 Saturday

ഡിവൈഎഫ്ഐ ഒതളൂർ യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണ ചലഞ്ച് നടത്തി

ckmnews

ഡിവൈഎഫ്ഐ ഒതളൂർ യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരണ ചലഞ്ച് നടത്തി


ചങ്ങരംകുളം:ഡിവൈഎഫ്ഐ ഒതളൂർ പടിഞ്ഞാറ്റുമുറി യൂണിറ്റിന്റെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. സെക്രട്ടറി ഫാഹിസ് പ്രസിഡന്റ് രാഹുൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കോവിഡ് കാലത്തെ രോഗ വ്യാപനം തടയുന്നതിനും,പകർച്ചവ്യാധികൾക്ക്‌ ഏറെ സാധ്യതയുള്ള സാഹചര്യവും കണക്കിലെടുത്താണ്  ഒതളൂർ പടിഞ്ഞാറ്റുമുറി  മുഴുവനും സ്ഥലവും ശുചീകരിക്കാന്‍ തീരുമാനിച്ചത്.കക്ഷിരാഷ്ട്രീയ ഭേദമന്യേ നടന്ന ശുചീകരണത്തിൽ എല്ലാ വീടുകളും സഹകരിച്ചു