20 April 2024 Saturday

മകന്റെ ജന്മദിനത്തിൽ മണ്ഡലത്തിലെ തീരദേശ മേഖലയിൽ കപ്പ വിതരണം നടത്തി യൂത്ത് ലീഗ് നേതാവ്

ckmnews

മകന്റെ ജന്മദിനത്തിൽ മണ്ഡലത്തിലെ തീരദേശ മേഖലയിൽ കപ്പ വിതരണം നടത്തി യൂത്ത് ലീഗ് നേതാവ്


എടപ്പാൾ :മകന്റെ ജന്മദിനത്തിൽ മണ്ഡലത്തിലെ തീരദേശ മേഖലയിൽസൗജന്യമായി കപ്പ വിതരണം നടത്തി ജലീല്‍.മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഐ.പി ജലീലാണ് തന്റെ മകൻ സയാൻ അഹമ്മദിന്റെ  ജന്മദിനത്തിൽ 1500 കിലോയിൽ പരം കപ്പ തവനൂർ മണ്ഡലത്തിലെ വിവിധ തീരദേശ മേഖലകളിൽ വിതരണം നടത്തിയത്.കോട്ടക്കൽ പറപ്പൂരിൽ നിന്നാണ് കപ്പ ശേഖരിച്ചു തീരദേശത്തു വിതരണം ചെയ്തത്.കാലവർഷക്കെടുത്തിയിൽ കൃഷിനാശം സംഭവിച്ച കർഷകരെ സഹായിച്ചും കോവിഡ് ലോക്കഡൗണിലും വറുതിയിലും പ്രയാസപ്പെടുന്ന കടലിന്റെ മക്കൾക്ക് സമാശ്വാസം നൽകുന്നതായിരുന്നു സൗജന്യ കപ്പ വിതരണം.വൈറ്റ് ഗാർഡ് അംഗംങ്ങളും തവനൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിപി ഷാനിബ്, സെക്രട്ടറി ഇപി അലി അഷ്‌ക്കർ, എംഎസ്എഫ് പുറത്തൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പിപി ഖയ്യൂം, കെഎംസിസി നേതാക്കളായ ടിപി ഗഫൂർ, കൈതക്കൽ ജാഫർ, ഫൈസൽ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്നാണ് ആവിശ്യക്കാരിലേക്ക് വിതരണം നടത്തിയത്.