23 April 2024 Tuesday

കാരുണ്യത്തിന്റെ കിടപ്പു രോഗികൾക്ക് കട്ടലും കിടക്കയും നല്കി കോക്കൂർ സ്വദേശി ലുക്മാൻ

ckmnews

കാരുണ്യത്തിന്റെ കിടപ്പു രോഗികൾക്ക് കട്ടലും കിടക്കയും നല്കി കോക്കൂർ സ്വദേശി ലുക്മാൻ


ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നിർദ്ധനരായ കിടപ്പു രോഗികളിൽ പലരും തറയിൽ പായ വിരിച്ചാണ് അന്തിയുറങ്ങുന്നതെന്ന് അറിഞ്ഞ് ഇവർക്ക് ആവശ്യമായ കട്ടിലും കിടക്കയും സമ്മാനിച്ച് കോക്കൂര്‍ സ്വദേശി ലുക്മാന്‍.7കട്ടലും ,7 കിടക്കയും തലയണയുമാണ് കാരുണ്യം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സംഭാവനയായി നല്‍കിയാണ് കോക്കൂർ സ്വദേശിയായ വാക്കുളത്തിൽ ലുക്മാൻ മാതൃക കാണിച്ചത്.ലുക്മാന്റെ പ്രതിനിധി തോമസിൽ നിന്നും കാരുണ്യം പ്രസി സണ്ട് പി.പി.എം.അഷറഫ് സാധനങ്ങൾ ഏറ്റുവാങ്ങി.പി.കെ.അബ്ദുള്ളക്കുട്ടി,കെ.അനസ്,ഉസ്മാൻപന്താവൂർ ,സുഹൈർ എവറാംകുന്ന്, ഉബൈദ് എവറാംകുന്ന്, ശാഹിർ എവറാംകുന്ന്, ഹമീദ് എന്നിവർ സംബന്ധിച്ചു.