19 April 2024 Friday

നീണ്ട 31 വര്‍ഷത്തെ പോലീസ് സേവനത്തിന് ശേഷം ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് എസ്ഐ ആയി വിരമിച്ച ബാബുരാജിന് സ്നേഹോപഹാരം നല്‍കി

ckmnews

നീണ്ട 31 വര്‍ഷത്തെ പോലീസ് സേവനത്തിന് ശേഷം ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് എസ്ഐ ആയി വിരമിച്ച ബാബുരാജിന് സ്നേഹോപഹാരം നല്‍കി


ചങ്ങരംകുളം:നീണ്ട 31 വര്‍ഷത്തെ പോലീസ് സേവനത്തിന് ശേഷം ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് എസ്ഐ ആയി വിരമിച്ച ബാബുരാജിന് നന്നംമുക്ക് ആലംങ്കോട് മണ്ഡലം കോണ്ഗ്രസ്സ് കമ്മറ്റികളുടെ സ്നേഹോപഹാരം സമ്മാനിച്ചം. മണ്ഡലം നേതാക്കളായ നാഹിർ ആലുങ്ങല്‍, പിടി കാദര്‍ എന്നിവര്‍ ചേർന്ന് ചങ്ങരംകുളം സ്റ്റേഷനിലെത്തിയാണ് സ്നേഹോപഹാരം കൈമാറിയത്.സിഐ സജീവ് മറ്റു ഉദ്ധ്യോഗസ്ഥരും പങ്കെടുത്തു.ഔദ്യോഗിക ജീവിതത്തിന് വിരാമം കുറിച്ചെങ്കിലും സമൂഹത്തിനു വഴികാട്ടിയായി പൊതുമണ്ഡലങ്ങളിൽ നിറസാനിധ്യമായിരിക്കാനും ഇനിയുള്ള സമയം ആയുരാരോഗ്യ സൗഖ്യത്തോടെ മുന്നോട്ട് പോകാനും ദൈവം അനുഗ്രഹിക്കട്ടെയെന്നും നേതാക്കള്‍ ആശംസിച്ചു.