20 April 2024 Saturday

പൊന്നാനിയില്‍ വീടിന് മുന്നില്‍ നിന്ന യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍:പ്രതിഷേധവുമായി നാട്ടുകാര്‍

ckmnews

പൊന്നാനിയില്‍ വീടിന് മുന്നില്‍ നിന്ന യുവാവിനെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി


ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍:പ്രതിഷേധവുമായി നാട്ടുകാര്‍


പൊന്നാനി: വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനി പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി.പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന

ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്ലം (20)നാണ് പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്.കാൽമുട്ടിനും ഇരുകൈകൾക്കും ഗുരുതരമായ പരിക്കേറ്റ അസ്ലമിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .തിങ്കളാഴ്ച  വൈകുന്നേരം വീടിന് മുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു അസ്ലം. അജ്മാനിൽ ജോലി ചെയ്യുന്ന അസ്ലം ഒരു മാസം മുമ്പാണ് കാലിൻ്റെ ഓപ്പറേഷന് വേണ്ടി നാട്ടിലെത്തിയത്.ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിൻ്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുന്നതിനിടെ ബൈക്കിലെത്തിയ പൊലീസ് ലാത്തി കൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.താഴെ വീണ അസ്ലമിനെ തുടർന്നും മർദ്ദിച്ചുവെന്നും പരാതിയുണ്ട്. ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെയാണ് പൊലീസ് മടങ്ങിയെന്നും വീട്ടുകാര്‍ പറയുന്നു.പരിക്കേറ്റ് കിടന്ന അസ്ലമിനെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . പിന്നീട് വിദഗ്ദ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക്  മാറ്റി. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ താലൂക്കാശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത്  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.