19 April 2024 Friday

മലപ്പുറത്ത് 1,689 പേര്‍ക്ക് വൈറസ് ബാധ; 3,508 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറത്ത് 1,689 പേര്‍ക്ക് വൈറസ് ബാധ; 3,508 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 31) 1,689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ് 10.82 ശതമാനത്തിലെത്തിയതായും അവര്‍ അറിയിച്ചു. 3,508 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,48,869 ആയി. ജില്ലയില്‍ ഇതുവരെ 826 പേര്‍ ബാധിച്ച് മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1,648 പേര്‍ക്ക് കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 39 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഓരോരുത്തര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്.


61,791 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 42,065 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,204 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 310 പേരും 169 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,196 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.


ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നതിനിടയിലും രോഗ വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


തിങ്കളാഴ്ച (മെയ് 31) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 06

ആലങ്കോട് 43

ആലിപ്പറമ്പ് 11

അമരമ്പലം 08

ആനക്കയം 17

അങ്ങാടിപ്പുറം 05

അരീക്കോട് 06

ആതവനാട് 12

ഊരകം 09

ചാലിയാര്‍ 04

ചീക്കോട് 12

ചേലേമ്പ്ര 19

ചെറിയമുണ്ടം 01

ചെറുകാവ് 05

ചോക്കാട് 283

ചുങ്കത്തറ 03

എടക്കര 08

എടപ്പാള്‍ 09

എടരിക്കോട് 09

എടവണ്ണ 19

എടയൂര്‍ 09

ഏലംകുളം 01

ഇരിമ്പിളിയം 08

കാലടി 15

കാളികാവ് 15

കല്‍പകഞ്ചേരി 21

കണ്ണമംഗലം 86

കരുളായി 02

കരുവാരക്കുണ്ട് 06

കാവനൂര്‍ 06

കീഴാറ്റൂര്‍ 03

കീഴുപറമ്പ് 01

കോഡൂര്‍ 08

കൊണ്ടോട്ടി 18

കൂട്ടിലങ്ങാടി 13

കോട്ടക്കല്‍ 09

കുറുവ 03

കുറ്റിപ്പുറം 01

കുഴിമണ്ണ 13

മക്കരപ്പറമ്പ് 01

മലപ്പുറം 42

മമ്പാട് 16

മംഗലം 04

മഞ്ചേരി 104

മങ്കട 12

മാറാക്കര 02

മാറഞ്ചേരി 02

മേലാറ്റൂര്‍ 16

മൂന്നിയൂര്‍ 34

മൂര്‍ക്കനാട് 03

മൊറയൂര്‍ 15

മുതുവല്ലൂര്‍ 64

നന്നമ്പ്ര 02

നന്നംമുക്ക് 04

നിലമ്പൂര്‍ 14

നിറമരുതൂര്‍ 05

ഒതുക്കുങ്ങല്‍ 06

ഒഴൂര്‍ 02

പള്ളിക്കല്‍ 07

പാണ്ടിക്കാട് 32

പരപ്പനങ്ങാടി 06

പറപ്പൂര്‍ 04

പെരിന്തല്‍മണ്ണ 10

പെരുമണ്ണ ക്ലാരി 02

പെരുമ്പടപ്പ് 06

പെരുവള്ളൂര്‍ 06

പൊന്മള 08

പൊന്മുണ്ടം 03

പൊന്നാനി 54

പൂക്കോട്ടൂര്‍ 17

പോരൂര്‍ 25

പോത്തുകല്ല് 03

പുലാമന്തോള്‍ 10

പുളിക്കല്‍ 04

പുല്‍പ്പറ്റ 14

പുറത്തൂര്‍ 14

പുഴക്കാട്ടിരി 05

താനാളൂര്‍ 82

താനൂര്‍ 10

തലക്കാട് 01

തവനൂര്‍ 08

താഴേക്കോട് 10

തേഞ്ഞിപ്പലം 02

തെന്നല 03

തിരുനാവായ 10

തിരുവാലി 16

തൃക്കലങ്ങോട് 16

തൃപ്രങ്ങോട് 07

തുവ്വൂര്‍ 20

തിരൂര്‍ 27

തിരൂരങ്ങാടി 12

ഊര്‍ങ്ങാട്ടിരി 02

വളാഞ്ചേരി 05

വളവന്നൂര്‍ 16

വള്ളിക്കുന്ന് 04

വട്ടംകുളം 04

വാഴക്കാട് 04

വാഴയൂര്‍ 09

വഴിക്കടവ് 03

വെളിയങ്കോട് 07

വേങ്ങര 08

വെട്ടത്തൂര്‍ 30

വെട്ടം 30

വണ്ടൂര്‍ 38