23 April 2024 Tuesday

ലക്ഷദ്വീപ് അഡ്മനിസ്ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ "തീ" പന്തം സംഘടിപ്പിച്ചു

ckmnews

ലക്ഷദ്വീപ് അഡ്മനിസ്ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ "തീ" പന്തം സംഘടിപ്പിച്ചു


എടപ്പാൾ :ലക്ഷദ്വീപ് ജനങ്ങളുടെ സൗര്യ ജീവിതം തകർക്കാൻ ശ്രമിക്കുന്ന അഡ്മനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ "തീ" പന്തം സംഘടിപ്പിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തകർ വീടുകളിൽ നിന്ന് സമരത്തിൽ പങ്കാളികളായി. 

തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇൻ ചാർജ് റഫീഖ് ചേകനൂർ അധ്യക്ഷത വഹിച്ചു. 

വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടിപി ഹൈദരലി, മുസ്ലിം ലീഗ് സെക്രട്ടറി വിവിഎം മുസ്തഫ, തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്, പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പിവി ഷുഹൈബ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, മൻസൂർ മരയംങ്ങാട്ട്, സജീർ എംഎം, ഏവി നബീൽ, സുലൈമാൻ മൂതൂർ, ശരീഫ് നിച്ചു, സാദിക്ക് പോട്ടൂർ, ഗഫൂർ മാണൂർ, ഷുഹൈബ് ചങ്ങരത്ത്, അക്ബർ പനച്ചിക്കൽ, ഷാഹിദ് വാഫി മാണൂർ, അജ്മൽ മൂതൂർ, ജാഫർ പോട്ടൂർ, മുസ്‌ലിഹ് പോട്ടൂർ, പിപി അജമൽ ഈസ്റ്റ്‌മാണൂർ, ഷിബിലു പോട്ടൂർ, അലിയാർ ടിപി എന്നിവർ വിവിധ യൂണിറ്റുകളിൽ നേതൃത്വം നൽകി