28 September 2023 Thursday

കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകിവൈസ് മെൻസ് ക്ലബ്

ckmnews

പൊന്നാനി: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വൈസ്‌മെൻ ഇന്റർനാഷണൽ അന്താ രാഷ്ട്രതലത്തിൽ നടപ്പിലാക്കുന്ന 'ഹീൽ ദി വേൾഡ്'പദ്ധതിയുടെ ഭാഗമായി പൊന്നാനി വൈസ് മെൻസ് ക്ലെബ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കോവിഡ് പ്രതിരോധസുരക്ഷ ഉപകരണങ്ങൾ നൽകി പൊന്നാനി സ്റ്റേഷനിൽ നടന്ന വിതരനോത്ഘാടനംക്ലെബ് പ്രസിഡന്റ്‌ സക്കീർ ഒതളൂരും കുറ്റിപ്പുറത്ത് പോലീസ് സബ് ഇൻസ്‌പെക്ടർ എം വി വാസുണ്ണിയും പെരുമ്പടപ്പിൽ മുൻ മുൻസിപ്പൽ ചെയർമാൻ വി പി ഹുസൈൻ കോയ തങ്ങളും ചങ്ങരംകുളത്ത് വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ വി അൻവറും നിർവഹിച്ചു സബ് ഇൻസ്‌പെക്ടർമാരായ ജി സുഭാഷ് ചന്ദ്രൻ വി പി അഷ്‌റഫ്‌ എം കെ സജീവ് വൈസ്‌മെൻ ഭാരവാഹികളായ അഡ്വേക്കറ്റ് ജിസൺ പി ജോസ്, മുഹമ്മദ്‌ പൊന്നാനി, ലൗലി അബ്ദുല്ലകുട്ടി, ടി വി മോഹൻ എന്നിവർ പ്രസംഗിച്ചു*