29 March 2024 Friday

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്ബനികള്‍ ഉയര്‍ത്തി‍യത്.

ckmnews


കോഴിക്കോട്: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്ബനികള്‍ ഉയര്‍ത്തി‍യത്. കൊച്ചയില്‍ പെട്രോള്‍ ലിറ്ററിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ്. ഈ മാസത്തില്‍ പതിനാറാം തവണയാണ് എണ്ണ വില വര്‍ധിപ്പിക്കുന്നത്. ഒരു മാസത്തിനിടെ ഡീസലിന് 4.23 രൂപയും പെട്രോളിന് 3.47 രൂപയുമാണ് കൂട്ടിയത്.