19 April 2024 Friday

തൊണ്ടിമുതല്‍ വിഴുങ്ങിക്കുടുങ്ങി; കള്ള​െന്‍റ വയറ്റില്‍നിന്ന്​ പുറത്തെടുത്തത്​ 35 ഗ്രാം സ്വര്‍ണം

ckmnews

ബംഗളൂരു: ദിലീഷ്​ പോത്ത​ന്‍ സംവിധാനം ചെയ്​ത്​ ഹിറ്റായ 'തൊണ്ടിമുതലും ദൃക്​സാക്ഷിയും' സിനിമയില്‍ ഫഹദ്​ഫാസില്‍ അവതരിപ്പിച്ച കള്ളന്‍ കഥാപാത്രം തൊണ്ടിമുതലായ സ്വര്‍ണമാല വിഴുങ്ങിയതും പിന്നീട്​ അത്​ പുറത്തെട​ുക്കാന്‍ പൊലീസ്​ നടത്തുന്ന പരിശ്രമങ്ങളും ഒരു ചെറുചിരി​േയാടെയാണ്​ കാണികള്‍ ആസ്വദിച്ചത്​. സമാന സംഭവം​ കര്‍ണാടക^കേരള അതിര്‍ത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയിലും അരങ്ങേറി.

ഇൗ കേസില്‍ സ്വര്‍ണാഭരണങ്ങള്‍ വിഴുങ്ങിയ പ്രതി പണിപാളി ഒടുവില്‍ ആശുപത്രിയിലെത്തിയതോടെയാണ്​ സംഭവം ചുരുളഴിഞ്ഞതെന്ന്​ മാത്രം! മേയ്​ 29ന്​ രാത്രി ഷിബു എന്നയാള്‍ കലശലായ വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയതാണ്​ സംഭവങ്ങളുടെ തുടക്കം.​

മോഷണ മുതല്‍ വിഴുങ്ങിയ കാര്യം രോഗി പ​ുറത്തുപറഞ്ഞില്ല. േഡാക്​ടറുടെ നിര്‍ദേശപ്രകാരം എക്​സ്​റേ എടുത്തതോടെ വയറ്റില്‍ കുടുങ്ങിക്കിടക്കുന്നത്​ ആഭരണങ്ങളാണെന്ന്​ തിരിച്ചറിഞ്ഞു.

ഞായറാഴ്​ച രാവിലെ നടത്തിയ ഒാപറേഷനിലൂടെ ചെറുതും വലുതുമായ മോതിരങ്ങളും കമ്മലും അടക്കം 30 സ്വര്‍ണാഭരണങ്ങള്‍ പുറത്തെടുത്തു. എല്ലാം കൂടി 35 ഗ്രാം ഉണ്ടായിരുന്നു. തുടര്‍ന്ന്​ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ ഇയാളുടെ സഹായി തങ്കച്ചനെയടക്കം പൊലീസ്​ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.