20 April 2024 Saturday

ബാഗ്ളൂര്‍ നിന്നും വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് തിരിച്ച ബസ്സ് അപകടത്തില്‍ പെട്ട് ബസ്സ് ഡ്രൈവര്‍ മരിച്ചു

ckmnews


തൃശ്ശൂര്‍:ബാഗ്ളൂര്‍ നിന്നും വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് തിരിച്ച ബസ്സ് അപകടത്തില്‍ പെട്ട് ബസ്സ് ഡ്രൈവര്‍ മരിച്ചു.കഴിഞ്ഞ ദിവസം സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ പാവറട്ടി സ്വദേശി സഹീര്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നവരില്‍ കൂടുതലും.ബാംഗ്ളൂരില്‍ നിന്നും കേരളത്തിലയ്ക്ക് വരികയായിരുന്നു വാഹനം. കോട്ടയം ഇടുക്കി ജില്ലക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.

മുന്നില്‍ പോയിരുന്ന ടാങ്കര്‍ലോറി ഇടറോഡിലേയ്ക്ക് തിരിയാന്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഗുരുതര പരിക്കുണ്ട്. 2 വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്ക് പരിക്കുണ്ട്. ബസിലുണ്ടായിരുന്ന 24 പേരെയും ആശുപത്രിയിലാക്കി.   സേലത്തിനും ഈറോഡിനും ഇടയില്‍ കാരൂരിലായിരുന്നു അപകടം.ഇന്നലെ എട്ട് മണിയോടെ കാട്ടിപ്പാളയത്ത് നിന്നും പാലായിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ബസ്. വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഒത്തുചേര്‍ന്നാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ ബസ് സംഘടിപ്പിച്ചത്.ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തല കമ്പിയിലിടിച്ചാണ് പലരുടെ പരിക്ക്. 2 പേരുടേതൊഴികെ ബാക്കിയുള്ളവരുടേത് 

നിസാര പരിക്കുകളാണ്. കുടുംബാംഗങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നു അപകടത്തില്‍ ചെറിയ പരിക്കേറ്റ പൂഞ്ഞാര്‍ കൈപ്പള്ളി സ്വദേശി അറിയിച്ചു.