25 April 2024 Thursday

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്

ckmnews

രണ്ട് ഇംഗ്ളീഷ് സൂപ്പർ ക്ലബ്ബുകൾ തമ്മിൽ ഏറ്റു മുട്ടിയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് ജേതാക്കന്മാരായ 

മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. 2012 ന് ശേഷം ചെൽസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടം കൂടിയാണിത് . ഫൈനലിൽ നാൽപത്തി രണ്ടാം മിനിറ്റിൽ ഹാവെർട്സ് ആണ് ചെൽസിക്ക് വേണ്ടി വിജയ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഒരു പോലെ ആക്രമിച്ചു കളിച്ച കളിയിൽ ഒരല്പം മുൻ‌തൂക്കം ചെൽസിക്കായിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതിന്റെ സമ്മർദത്തിൽ അറ്റാക്കിങ് കൂടുതൽ ശക്തിപ്പെടുത്തിയ സിറ്റിയാണ് കാണാൻ കഴിഞ്ഞത്. ചെൽസി ഗോൾ മുഖത്തേക്ക് ഇടിച്ചു കയറിക്കൊണ്ടിരുന്ന സിറ്റിയുടെ നീക്കങ്ങളെ സമർത്ഥമായി നേരിട്ട ചെൽസി കിരീടം കൈക്കലാക്കുകയായിരുന്നു.

  സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താതെ വിഷമിച്ചിരുന്ന ചെൽസി അവരുടെ കോച്ച് ആയിരുന്നു സൂപ്പർ താരം ലംപാർഡിനെ പകുതിക്ക് വെച്ച് പുറത്താക്കി പകരം പിഎസ്ജി കോച്ച് ആയിരുന്ന തോമസ് ട്യൂഷലിനെ കൊണ്ട് വന്ന നീക്കത്തെ ശരി വെക്കുന്നതായിരുന്നു ചെൽസിയുടെ ഈ കിരീട നേട്ടം.