20 April 2024 Saturday

ആലംകോട് -ചിയ്യാനൂർ പ്രദേശങ്ങളിലേ ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം

ckmnews

ആലംകോട് -ചിയ്യാനൂർ പ്രദേശങ്ങളിലേ ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം


ചങ്ങരംകുളം:ആലങ്കോട് ചിയ്യാനൂർ പ്രദേശങ്ങളിൽ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും വിൽപനയും കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കാൻ  ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് എസ്ഡിപിഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം ആലങ്കോട് പ്രദേശത്ത് വെച്ച് അന്താരാഷ്ട്രതലത്തിൽ ഉപയോഗിച്ചുവരുന്ന ലഹരി വസ്തുക്കളുമായി യുവാവിനെ പിടികൂടിയത് പ്രദേശത്തുകാരെ  അമ്പരപ്പിച്ചിരിക്കുകയാണ്. ചിയ്യാനൂർ കോട്ടയിൽതാഴം പ്രദേശങ്ങളിലും സമാനമായ  വിൽപ്പനയും ഉപയോഗവും വ്യാപകമായി  നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. പുറത്തുനിന്ന് വരുന്ന  സംഘങ്ങൾ ആണ്  ലഹരി വിനിമയം നടത്തുന്നത്.

ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.ഓൺലൈൻ മീറ്റിംഗിൽ  ബ്രാഞ്ച് പ്രസിഡണ്ട് ഇ വി അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി പി അബ്ദുൽഖാദർ,റഫീഖ്ചിയ്യാനൂർ,ടി കെ ഷഫീക്ക്,  റസാഖ് കിളിയിൽ,ഹസൻ ചിയ്യാനൂർ, ഹമീദ് ചിയ്യാനൂർ എന്നിവർ സംസാരിച്ചു.