23 April 2024 Tuesday

കോവിഡ് രോഗികൾക്ക് ആശ്വാസമേകുന്ന പുഞ്ചിരി പദ്ധതിയുമായി വട്ടംകുളം പഞ്ചായത്ത്

ckmnews

കോവിഡ് രോഗികൾക്ക് ആശ്വാസമേകുന്ന പുഞ്ചിരി പദ്ധതിയുമായി വട്ടംകുളം പഞ്ചായത്ത്


എടപ്പാൾ:മഹാമാരിയിൽ പകച്ചു നിൽക്കുന്ന വട്ടംകുളത്തെ രോഗബാധിതർക്ക് 

ആശ്വാസം നൽകുന്ന   "പുഞ്ചിരി"പദ്ധതിയുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത്.

കൊവിഡ് ബാധിച്ചവർ, ഭേദമായവർ, പ്രതിരോധ പ്രവർത്തകർ എന്നിവരുടെ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് പഞ്ചായത്തിൻ്റെ പുതിയ പദ്ധതി. ഗ്രാമ പഞ്ചായത്തും ആയുർഗ്രീൻ ഗെറ്റ് വെൽ ചേർന്നാണ് പുഞ്ചിരി 'കോവിഡ് ഹെൽപ് ഡസ്കിന് തുടക്കം കുറിച്ചിരിക്കുന്നത്.തൊണ്ടവേദന, ശ്വാസതടസ്സം,ക്ഷീണം, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം എന്നിവ അനുഭവപ്പെടുന്നവരെ കൂടെ നിർത്തി അവർക്ക് ആത്മധൈര്യം പകരുന്നതാണ് പദ്ധതി. രാവിലെ എട്ടു മണി മുതൽ രാത്രി 10 മണി വരെ ഇതിനായി ഡോക്ടർമാരുടെ സേവനം ലഭ്യമായി തുടങ്ങി. പദ്ധതി പ്രകാരം വട്ടംകുളം പഞ്ചായത്ത് നിവാസികളായ രോഗികൾക്ക് ഒരു മാസം സൗജന്യ പരിശോധന ലഭ്യമാണ്. മരുന്നിന് പതിനഞ്ച് ശതമാനവും, ലാബ് പരിശോധനകൾക്ക് ഇരുപത് ശതമാനവും ഇളവ് അനുവദിക്കും. പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കം കുറിച്ചതോടെ തന്നെ നിരവധി പേരാണ് പുഞ്ചിരി ' യിൽ നിന്ന് സേവനം തേടിയത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽ മജീദ് നിർവഹിച്ചു. ഡോ: ആർ.പി.അബ്ദുൾ ഹക്കീം പദ്ധതി വിശദീകരിച്ചു. ഡോ.. സക്കരിയ്യ അധ്യക്ഷനായിരുന്നു.ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിററി ചെയർമാൻ മൻസൂർ മരയങ്ങാട്ട്, വികസന സ്റ്റാൻറിങ്ങ് കമ്മിററി ചെയർമാൻ എം.എ.നജീബ്, മെമ്പർ ഹസൈനാർ നെല്ലിശ്ശേരി, ആയുർഗ്രീൻ ചെയർമാൻ പി.ഹിഫ്സു റഹ്മാൻ, നാസർകോലക്കാട്ട്, ഡോ:ഹബീബുള്ള, ഡോ: പി.പി.നൗഫൽ പ്രസംഗിച്ചു.