29 March 2024 Friday

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ജാഗ്രതാ സമിതി പോത്തനൂർ

ckmnews

കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി ജാഗ്രതാ സമിതി പോത്തനൂർ


എടപ്പാൾ: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന  ജനങ്ങളുടെ ഇടയിലേക്ക്  സാന്ത്വനത്തിൻ്റെ തൂവൽസ്പർശമേകി പോത്തനൂരിലെ ജനകീയ കൂട്ടായ്മ പ്രതിരോധ പ്രവർത്തനങ്ങൾക്ക്  നേതൃത്വം കൊടുക്കുന്ന ആർ ആർ ടി മെമ്പേഴ്സിനും പഞ്ചായത്ത് മെമ്പർമാർക്കും ആവശ്യമായ കോ വിഡ് പ്രതിരോധ മെറ്റീരിയലുകൾ വിതരണം ചെയ്തു.

മാസ്ക്കുകൾ, ഗ്ലൗ സുകൾ , പൾസ്  ഓക്സി മീറ്ററുകൾ,

ഇന്ധനം  തുടങ്ങിയവയാണ് പോത്തനുർ ജാഗ്രതാ സമിതിയുടെ  നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരായ  ലൈനിൽ , ബൽക്കീസ് തുടങ്ങിയവർക്ക് കൈമാറിയത്.അബ്ദുൽ സലാം ടിവി, നിഷാദ് എൻ,, കരീം പോത്തന്നൂർ, കബീർ നെല്ലക്കര,  ജബ്ബാർ റൈതാനിയ ഗ്രൂപ്പ് , ഫൈസൽ നാലകത്ത് , നൗഫൽ എൻ ,അജ്മൽ കെ,

എന്നിവർ നേതൃത്വം കൊടുത്തു.