25 April 2024 Thursday

എട്ട് വയസുകാരന്റെ കയ്യില്‍ പുകയില ഉല്‍പന്നം കൊടുത്തയച്ച കടയുടമക്കെതിരെ കേസെടുത്തു

ckmnews


എരമംഗലം: പോലീസ്  പരിശോധനക്കിടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയുടെ കയ്യിൽ പുകയില ഉത്പന്നം കൊടുത്തയച്ച കടയുടമ പിടിയിൽ. വെളിയംകോട് സ്വദേശി മജീദ് (45) ആണ്

പൊന്നാനി പോലീസിന്റെ പിടിയിലായത്.എട്ട് വയസുകാരന്റെ കയ്യിൽ

ചോക്ലേറ്റ് ബോക്സിൽ പൊതിഞ്ഞാണ്

ഹാൻസ് കൊടുത്തയച്ചത്.

 പരിശോധന സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും കുട്ടിയുടെ കയ്യിൽ പുകയില ഉത്പന്നം

കൊടുത്തയച്ചതിനുമാണ്  കേസെടുത്തത്.