23 April 2024 Tuesday

ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ യുവതിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

ഭര്‍ത്താവ് മുങ്ങിമരിച്ച അതേ കിണറ്റില്‍ യുവതിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ താമസിക്കുന്ന ബിന്ദു(35) മകള്‍ ദേവയാനി(8) എന്നിവരാണ് മരിച്ചത്.

വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു. ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ കുറച്ചു നാളുകള്‍ക്കു മുന്‍പാണ് ഇതേ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വീണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഇവരെ കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ വിവരം അറിയിച്ചിരുന്നു.

തുടര്‍ന്ന് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും കടയ്ക്കാവൂര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.