25 April 2024 Thursday

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടാന്‍ സാധ്യത തീരുമാനം ഇന്ന് ഉണ്ടായേക്കും

ckmnews

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടാന്‍ സാധ്യത തീരുമാനം ഇന്ന് ഉണ്ടായേക്കും


തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ തുടരുമോ എന്നതിൽ ഇന്ന് തീരുമാനം എടുത്തേക്കും.നിലവിലെ സാഹചര്യത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയേക്കുമെന്നാണ് വിവരം.രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തിൽത്താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് കേന്ദ്രം കത്തുനൽകിയിട്ടുണ്ട്.  ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും. മൊബൈൽ ടെലിവിഷൻ റിപ്പയർ കടകളും കണ്ണടക്കടകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.