18 April 2024 Thursday

മഹാനഗരമായ എറണാകുളത്ത് കരുതലിൻ്റെ മാതൃകയായി കുന്നംകുളത്ത് ക്കാരുടെ കെഡിഎഫ് ഇ സംഘടന

ckmnews

മഹാനഗരമായ എറണാകുളത്ത് കരുതലിൻ്റെ മാതൃകയായി കുന്നംകുളത്ത് ക്കാരുടെ കെഡിഎഫ് ഇ സംഘടന


കുന്നംകുളം: കോവിഡ് പ്രതിസന്ധിക്ക് നടുവിൽ എറണാകുളത്ത് ഉപജീവനം കണ്ടെത്തുന്ന കുന്നംകുളത്തുകാരുടെ   കെഡിഎഫ് ഇ സംഘടന    അതിജീവന പോരാട്ടത്തിൽ  മനുഷ്യ നന്മയുടെ നിറസാന്നിധ്യമാകുന്നു.കോവിഡ് ലോക് ഡൗണിൽ സാമ്പത്തിക പ്രയാസത്തിൽ നട്ടം തിരിയുമ്പോൾ  എറണാകുളത്തു താമസിക്കുന്ന കുന്നംകുളത്തുകാർക്ക് സഹായഹസ്തമാവുകയാണ് സംഘടന ഭാരവാഹികൾ .കുന്നംകുളം ,പഴഞ്ഞി ,ചാലിശ്ശേരി ,കല്ലുപുറം ,കാട്ടകമ്പാൽ ,പെങ്ങാമുക്ക് ,മരത്തം കോട് ,ചേലക്കര  തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളാണ് മെട്രോ നഗരത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നത്.ഇതിനകം അൻപതോളം കുടുംബങ്ങൾക്ക്  പല വ്യജ്ഞനകൾ ,മരുന്ന് ,പച്ചക്കറികൾ   എന്നിവ ഇതിനകം എത്തിച്ചു നൽകി.സ്വജീവൻ്റെ പ്രധാന്യതി നപ്പുറം കോവിഡ് പോസറ്റീവാകുന്ന കുടുംബങ്ങൾക്ക്  എല്ലാ സഹായങ്ങളും നൽകി വരുന്നു.കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട കൊല്ലംസ്വദേശികളായ ദമ്പതികളെയും , കലൂരിലെ മറ്റൊരു കുടുംബത്തിനും  ,   കളമശ്ശേരി മെഡിക്കൽ കോളേജിൽ രാജഗിരി സ്വദേശിക്കും സംഘടന മഹാനഗരത്തിൽ നന്മയുടെ കരുതലാവുകയാണ്കോവിഡ് മൂലം  മരണപ്പെട്ട കുന്നംകുളം സ്വദേശിയായ കുടുംബത്തിന് സാമ്പത്തിക  സഹായവും നൽകി .കുന്നംകുളം നഗരസഭക്ക് പൾസ് ഓക്സി മീറ്ററും നൽകി.


കഴിഞ്ഞ കോവിഡ് കാലത്തും ,പ്രളയ സമയത്തും സഹായങ്ങളും ,ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടന നടത്തിയിട്ടുണ്ട്.സംഘടന പ്രസിഡന്റ് രാജേഷ് രാഘവൻ

സെക്രട്ടറി ജെയ്മോൻ എം.ജെ ,

ട്രഷറർ റോയ്മോൻ വി.വി എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയ്സൻ ചാലിശ്ശേരി ,  ജോമോൻ  ,  രാജു ഡേവീസ് എന്നിവർ നേതൃത്വം നൽകി.