20 April 2024 Saturday

വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്.

ckmnews

വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്.


വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്.മഹാരാഷ്ട്രയിൽ നിന്നും ലോഡുമായി  കൊച്ചിയിലേക്ക് പോകുന്ന ലോറി പുലർച്ചെ രണ്ട് മണിക്ക് വട്ടപ്പാറ വളവിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.പരിക്കേറ്റ ഡ്രൈവർ കർണാടക സ്വദേശിയായ രാജ് മുഹമ്മദ്, ക്ലീനറായ മുഹമ്മദ് റഫീഖ് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ടയർ പൊട്ടി നിയന്ത്രണം തെറ്റിയാണ് താഴ്ചയിലേക്ക് മറിയുവാൻ കാരണമെന്ന് പറയുന്നു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.