20 April 2024 Saturday

പ്രവാസികള്‍ക്ക് നാടണയാന്‍ കൈതാങ്ങുമായി ചങ്ങാത്തം ചങ്ങരംകുളവും

ckmnews



ചങ്ങരംകുളം:പ്രവാസികള്‍ക്ക് നാടണയാന്‍ കൈതാങ്ങുമായി ആബൂദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങാത്തം ചങ്ങരംകുളവും.കൊറോണ പ്രതിസന്ധിയില്‍ വലഞ്ഞ് നാട്ടിലെത്താന്‍ പ്രയാസം നേരിടുന്നവര്‍ക്കാണ് ഒരു കൈ സഹായവുമായി ചങ്ങാത്തം ചങ്ങരംകുളം രംഗത്ത് എത്തിയത്.ആലംങ്കോട്  നന്നംമുക്ക് പഞ്ചായത്തുകളിലെ അബുദാബിയിൽ വസിക്കുന്ന 'പ്രവാസികളില്‍ ഒരോ പഞ്ചായത്തിലെയും അർഹതപ്പെട്ട 5 പേർക്ക് വീതം മൊത്തം എംബസി ലിസ്റ്റിൽ ഉൾപെട്ടവരായവർക്ക് പരമാവധി 15000 രൂപവരെ എയർ ടിക്കറ്റിന് സഹായം നൽകാനാണ് ചങ്ങാത്തം തീരുമാനിച്ചിരുന്നത്.ഏറ്റവും അർഹതപ്പെട്ടതെന്ന് കമ്മറ്റിക്ക് ബോധ്യപ്പെടുന്ന സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വർക്ക് മാത്രമായിരിക്കും ഈ സഹായമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിങ്ങ് വിസയിൽ വന്ന് നാട്ടിൽപോകാൻ സാമ്പത്തികമായ ബു ദ്ധിമുട്ടുന്ന സഹായിക്കാൻ ഉറ്റവരില്ലാത്തവർ എന്നിവർക്ക് മാത്രമായിരി ക്കും സഹായം.ജോലി നഷ്ടപ്പെട്ടവർ അവരുടെ ടെർമിനേഷൻ ലെറ്റർ പൂർണ്ണമായ വിലാസം എന്നിവ സഹിതം താഴെ കാണുന്ന നമ്പറുകളിലേക്ക് വാട്സപ്പ് ചെയ്യുക.നിങ്ങൾ അപേക്ഷിക്കുമ്പോൾ ഞാൻ അർഹനാണെന്ന ബോധ്യം ഉണ്ടായിരിക്കുക.ചങ്ങാത്തം ചങ്ങരംകുളം അബുദാബി സംഘടനയിലെ അംഗങ്ങൾക്കായിരിക്കും ആദ്യ പരിഗണന.

 

 ചങ്ങരംകുളം അബുദാബി

ആക്ടിങ്ങ് പ്രസിഡൻ്റ്

സുന്ദരൻ മൂക്കുതല

സെക്രട്ടറി

അഷറഫ് മവേറ 050 4912 790

ട്രഷറർ

ഷരിഫ് അൽഫർദാൻ

050 612 5340