28 March 2024 Thursday

ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കരുത്: മുസ്ലീം ലീഗ് പ്രതിഷേധ ദിനം ആചരിച്ചു

ckmnews

ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കരുത്: മുസ്ലീം ലീഗ് പ്രതിഷേധ ദിനം ആചരിച്ചു 


ചങ്ങരംകുളം:ലക്ഷദ്വീപിൻ്റെ മഹിതമായ പാരമ്പര്യം തകർക്കുന്ന രീതിയിൽ അന്യായമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണന്നും, ദ്വീപിലെ ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുസ്ലീം ലീഗ് ദേശീയ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം വീടുകളിൽ പ്രതിഷേധം നടത്തി.മുസ്ലിംലീഗ് ജില്ലാ ഉപാധ്യക്ഷന്‍ അഷറഫ് കോക്കൂര്‍, പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂര്‍ തുടങ്ങിയ നേതാക്കളും മറ്റു പ്രവര്‍ത്തകരും വീടുകളില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കാളികളായി