25 April 2024 Thursday

സാംസ്കാരിക സമിതി ഗ്രന്ഥശാല ഉഷ്ണമേഖല നോവൽ ചർച്ച നടത്തി

ckmnews

സാംസ്കാരിക സമിതി ഗ്രന്ഥശാല ഉഷ്ണമേഖല നോവൽ ചർച്ച നടത്തി 


ചങ്ങരംകുളം:പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ രചിച്ച ഉഷ്ണമേഖല എന്ന നോവലിനെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. 

ചങ്ങരംകുളം 

സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത്  കൃതിയെ അടിസ്ഥാനമാക്കി ആമുഖ പ്രഭാഷണം നിർവഹിച്ചു. പ്രസിഡൻ്റ് എം. എം ബഷീർ മോഡറേറ്ററായി. എം. നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. സൗമിനി,  ചന്ദ്രിക രാമനുണ്ണി  എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എ.വത്സല, സി.എം ബാലാമണി, കൃഷ്ണൻ നമ്പൂതിരി, കെ.ഉണ്ണികൃഷ്ണൻ  എന്നിവർ ആശംസകൾ അറിയിച്ചു. ബിനി. എം ടി.ഡി രാമകൃഷ്ണൻ്റെ അന്ധർ, ബധിരർ, മൂകർ എന്ന നോവൽ പരിചയപ്പെടുത്തി.