20 April 2024 Saturday

യുവപ്രതിഭ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഭക്ഷ്യവിഭവകിറ്റുകൾ വിതരണം ചെയ്തു

ckmnews

യുവപ്രതിഭ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഭക്ഷ്യവിഭവകിറ്റുകൾ വിതരണം ചെയ്തു


ചങ്ങരംകുളം:ലോക്ക്ഡൗണ്‍ നീണ്ടതോടെ ജോലിക്ക് പോവാന്‍ കഴിയാതെ പ്രയാസം അനുഭവിക്കുന്ന പ്രദേശത്തെ കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയാണ് യുവപ്രതിഭ കൾച്ചറൽ സെന്റര്‍.കോക്കൂര്‍ യുവപ്രതിഭ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നിരവധി കുടുംബങ്ങള്‍ക്ക്  ഭക്ഷ്യവിഭവകിറ്റുകൾ വിതരണം ചെയ്തു.ലോക്ക് ഡൗണില്‍ പ്രയാസപ്പെടുന്നവരെഒപ്പം നിറുത്തുകയാണ് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 

നാട്ടിലെ ഈ പൊതു യുവകൂട്ടായ്മ