19 April 2024 Friday

പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് നിഹാലിൻ്റെ ചിത്രരചന ഏഷ്യാ-ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ckmnews

പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് നിഹാലിൻ്റെ  ചിത്രരചന ഏഷ്യാ-ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ്സിൽ 


ചങ്ങരംകുളം: കോവിഡ് ലോക്ക് ഡൗൺ വന്ന് എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ ചിത്രരചനയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും അടുത്ത എഡീഷനിലേക്ക് ഗ്രാൻ്റ്മാസ്റ്റർ പദവി നേടിയ വിദ്യാർത്ഥി മുഹമ്മദ് നിഹാൽ  വേറിട്ട കാഴ്ചയായി.ലോക്ക് ഡൗൺ ഒഴിവ് സമയം ഉപയോഗപ്പെടുത്തിയാണ്  പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി  നിഹാൽ എ ഫോർ പേപ്പറിൽ  രാജ്യത്തെ  ചലച്ചിത്രഅഭിനയ രംഗത്ത്  പ്രമുഖരായ ഇരുപത്തിനാലു പേരുടെ ചിത്രം വരച്ച് രണ്ട്തരത്തിലുള്ള  ബുക്ക് ഓഫ് റെക്കോർഡ്സിൽ  ഇടം നേടിയത്.നാലര സെൻ്റീമീറ്റർ ഉയരം ,നാല് സെൻ്റീമീറ്റർ വീതി പ്രകാരമുള്ള  ചെറിയ ബോക്സിനുള്ളിൽ   ഇംഗ്ലീഷ് ,ഹിന്ദി ,തമിഴ് ,മലയാളം എന്നീ  ഭാഷകളിലെ സിനിമ നടൻമാരുടെ പടമാണ്   സെൻ്റൻസിൽ ആർട് കൊണ്ട് ഈ മിടുക്കൻ  വിസ്മയം തീർത്തത്.മെയ്മാസാദ്യമാണ് വരച്ചചിത്രങ്ങൾ അയച്ച് നൽകിയത് .കഴിഞ്ഞ ദിവസം ചിത്രങ്ങൾ തെരഞ്ഞെടുത്ത അറിയിപ്പും ,രേഖകളും ലഭിച്ചു.ഹൈസ്കൂൾ പ0ന കാലത്ത് ഏറെ വർഷം മാഗസിൻ വർക്കറായിരുന്നു  , തൃശൂർ ജില്ല സി ബി എസ് ഇ മൽസരത്തിൽ വാട്ടർ കളറിങിൽ ഒന്നാം സ്ഥാനവും  നേടിയിട്ടുണ്ട്.ചിത്രരചനയുടെ പുതിയ രീതികൾ അറിയുവാനും സ്വന്തം  കഴിവുകളെ കൂടുതൽ  ഉപയോഗപ്പെടുത്തുവാനുള്ള ശ്രമത്തിലാണ്.ഇപ്പോൾ   പച്ചതേങ്ങയുടെ മേൽ ചിത്രങ്ങൾ വരക്കുന്ന തിരക്കിലാണ് .കൂറ്റനാട് വാവന്നൂർ മണിയാറത്ത് പരേതനായ ഫൈസൽ മഹമൂദിൻ്റേയും  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക നിഷയുടേയും മകനാണ്.  പത്താം ക്ലാസ് വിദ്യാർത്ഥി നിദ സഹോദരിയാണ്.