25 April 2024 Thursday

ലോക്ക് ഡൗണ്‍ പരിശോധനയില്‍ പോലീസിനൊപ്പം തെരുവ് നായയും വളാഞ്ചേരി വലിയകുന്നിലെ പോലീസ്നായ ശ്രദ്ധയാകര്‍ശിക്കുന്നു

ckmnews

ലോക്ക് ഡൗണ്‍ പരിശോധനയില്‍ പോലീസിനൊപ്പം  തെരുവ് നായയും


വളാഞ്ചേരി വലിയകുന്നിലെ  പോലീസ്നായ ശ്രദ്ധയാകര്‍ശിക്കുന്നു


വളാഞ്ചേരി:ലോക്ക് ഡൗണ്‍ പരിശോധനയില്‍ പോലീസിനൊപ്പം തന്നെ വാഹന പരിശോധനക്ക് എത്തുന്ന തെരുവ് നായ   ശ്രദ്ധയാകര്‍ശിക്കുന്നു.കഴിഞ്ഞ ഒരു മാസത്തോളമായി വളാഞ്ചേരി വലിയകുന്നിലാണ് സൗഹൃദം നിറഞ്ഞ കാഴ്ച യാത്രക്കാരെ ആകര്‍ശിക്കുന്നത്.ദിവസവും കാലത്ത് പോലീസ് എത്തുന്നതോടെ പരിശോധന സ്ഥലത്ത് എത്തുന്ന തെരുവ് നായ  പോലീസിനൊപ്പം വാഹനങ്ങള്‍ തടഞ്ഞ് പരിശോധ നടത്തുമ്പോള്‍ ഒപ്പം കൂടും.വൈകുന്നേരം പരിശോധന തീരും വരെ പോലീസിന് കൂട്ടായി ഒപ്പം നില്‍ക്കുന്ന തെരുവ് നായ പോലീസുകാര്‍ പോവുന്നതോടെയാണ് റോഡില്‍ നിന്ന് നീങ്ങുക.ആദ്യമൊന്നും പോലീസുകാര്‍ നായയെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും സൗഹൃദം കൂടിയതോടെ ഭക്ഷണത്തിന്റെ ചെറിയ പങ്കും തെരുവ് നായക്ക് പങ്ക് വെക്കാന്‍ തുടങ്ങി.ഓരോ വാഹനങ്ങള്‍ എത്തുമ്പോഴും പരിശോധനക്കായി പോലീസിനൊപ്പം നായയും ഉണ്ടാവും.കാലത്ത് മുതല്‍ രാത്രി വരെ മഴയും വെയിലും വകവെക്കാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡില്‍ ഒറ്റക്ക് ജോലിയെടുക്കുന്ന പോലീസിന് വലിയ ആശ്വാസം തന്നെയാണ്   പരിശോധനയില്‍ ഒപ്പം നില്‍ക്കുന്ന ഈ തെരുവ് നായ.