25 April 2024 Thursday

ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ കോഴിക്കടയുടെ മറവില്‍ ബിരിയാണി സൽക്കാരം ചെമ്പോടെ പൊക്കി പൊലീസ് 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു വാഹനങ്ങളും മൊബൈലുകളും പിടികൂടി

ckmnews

ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ കോഴിക്കടയുടെ മറവില്‍  ബിരിയാണി സൽക്കാരം ചെമ്പോടെ പൊക്കി പൊലീസ്


20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു വാഹനങ്ങളും മൊബൈലുകളും പിടികൂടി


മലപ്പുറം:ലോക്ക് ഡൗണിനിടെ കൂട്ടം ചേർന്ന് ബിരിയാണി സൽക്കാരം നടത്തിയ സംഘം കുടുങ്ങി.സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും 20 ഓളം വരുന്ന സംഘം ഓടി രക്ഷപ്പെട്ടു.ബിരിയാണി ചെമ്പും 10 ബൈക്കും ഒരു കാറും 5 മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.കഴിഞ്ഞദിവസം കരുവാരകുണ്ടിലാണ് സംഭവം ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിഫാമിൽ ഒത്തുകൂടി ബിരിയാണി വിളമ്പിയ സംഘത്തിൻ്റെ വാഹനങ്ങളും മൊബൈൽ ഫോണുകളുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് റെയ്‌ഡിൽ 10 ബൈക്കുകൾ, ഒരു കാർ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ ബിരിയാണി പാചകം ചെയ്യാൻ ഉപയോഗിച്ച മൂന്ന് പാത്രങ്ങളും പിടിച്ചെടുത്തു.സ്ഥലത്ത് ഇരുപതിലേറെപ്പേർ ഉണ്ടായിരുന്നുവെന്നും ഇവരുടെ വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.