25 April 2024 Thursday

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ckmnews

ചങ്ങരംകുളം:കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ അങ്ങാടികള്‍ നിശ്ചലമായി.ചങ്ങരംകുളം ടൗണില്‍ സ്ഥാപനങ്ങള്‍ ഒന്നും തുറന്നില്ല.ഇരു ചക്രവാഹനങ്ങള്‍ അടക്കം   വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല.ഒറ്റപ്പെട്ട മരുന്ന് കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനോട് പരിപൂര്‍ണ്ണ സഹകരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.