24 April 2024 Wednesday

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദിനുപറമ്പ് ശ്രീ കാർത്തിയായനി ദേവി ക്ഷേത്രകമ്മിറ്റി സഹായം കൈമാറി

ckmnews

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദിനുപറമ്പ് ശ്രീ കാർത്തിയായനി ദേവി ക്ഷേത്രകമ്മിറ്റി സഹായം കൈമാറി

 

ചങ്ങരംകുളം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദിനുപറമ്പ് ശ്രീ കാർത്തിയായനി ദേവി ക്ഷേത്രകമ്മിറ്റി സഹായം കൈമാറി.ഉദിനുപറമ്പ് സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉദിനുപറമ്പ്,മുള്ളൻകുന്നു, ഞാറക്കുന്നു മേഖലകളിൽ  നടത്തിവരുന്ന കരുതലോടെ സൂര്യ കോവിഡ് റിലീഫ് ക്യാമ്പയിൻന്റെ പ്രവർത്തനങ്ങൾക്കാണ് ഉദിനുപറമ്പ് ശ്രീ കാർത്തിയായനി ദേവി ക്ഷേത്രം സ്വരൂപ്പിച്ച 5000 രൂപ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ഭാസ്കരൻ നായർ, സെക്രട്ടറി ഹരിദാസൻ എന്നിവര്‍ ചേര്‍ന്ന് കൈമാറിയത്.ക്ലബ് പ്രസിഡന്റ് ഷെഹീർ, ട്രഷറർ മണികണ്ഠൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാഹിദ്, ഷെഹീർ, ഷെരീഫ് എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി.