28 March 2024 Thursday

മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം

ckmnews

മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം


കേരള തീരത്ത്  ഇന്നും  (27-05-2021) നാളെയും (28 -05-2021)  മണിക്കൂറിൽ40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.പ്രത്യേക ജാഗ്രത നിർദ്ദേശം കർണാടക തീരങ്ങൾ,ലക്ഷദ്വീപ് ,ശ്രീലങ്കയുടെ കിഴക്കൻ തീരങ്ങൾ ,കന്യാകുമാരി തീരങ്ങൾ എന്നീ സമുദ്രഭാഗങ്ങളിൽ   ഇന്നും  (27-05-2021) നാളെയും (28 -05-2021)  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് 27.05.2021 രാത്രി 11:30  വരെ 3  മുതൽ  3.8  മീറ്റർ ഉയരത്തിൽ  പൊഴിയൂർ മുതൽ കാസർഗോഡ് വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്  ദേശീയ  സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.28.05.2021 രാത്രി 11:30  വരെ 3.5   മുതൽ 4   മീറ്റർ ഉയരത്തിൽ  കൊളച്ചൽ  മുതൽ ധനുഷ്‌കോടി വരെ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന്  ദേശീയ  സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യ തൊഴിലാളികളും,തീരദേശ വാസികളും  ജാഗ്രത പാലിക്കേണ്ടതാണ്

                                                                              


പുറപ്പെടുവിച്ച തീയ്യതി & സമയം: 27-05-2021, 2 PM