25 April 2024 Thursday

കോവിഡ് മഹാമാരിയിൽ കഷ്ടതയനുഭവിക്കു ന്നവർക്ക് കൈതാങ്ങാവുകയാണ് വൈക്കത്തൂർ ഇന്റർ എഫ് എസി ക്ലബ്ബ്

ckmnews

കോവിഡ് മഹാമാരിയിൽ കഷ്ടതയനുഭവിക്കു ന്നവർക്ക് കൈതാങ്ങാവുകയാണ് വൈക്കത്തൂർ ഇന്റർ എഫ് എസി ക്ലബ്ബ്


വളാഞ്ചേരി :ഇരുന്നൂറിലധികം കുടംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നല്കിയാണ് യുവമനസ്സുകളുടെ കൂട്ടായ്മയായ വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് ഭാരവാഹികൾ ഈ മഹാമാരിയിൽ കാരുണ്യത്തിൽ മാതൃകയായത് . 

    30 വർഷത്തോളമായി വൈക്കത്തൂർ കേന്ദ്രീകരിച്ച് സന്നദ്ധസേവന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തി കൊണ്ടിരിക്കുന്ന ക്ലബ്ബ് നിർദ്ധനരായവർക്ക് വർഷം തോറും ഭക്ഷ്യധാന്യ കിറ്റ് നല്കിവരുന്നതും ഈ കോവിഡ് മഹാമാരി ഏല്പിച്ച ലോക്ക് ഡൗൺ കാലത്ത് ധനികനും പട്ടിണിയാകുന്ന അവസ്ഥയിലാണ് അർഹരായ 200 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ നല്കിയത് .അസ്‌കർ , അലവി,അജീഷ്,നൗഫൽ,നിസാർ ,ഷറഫു ,ഷരീഫ്,സൽമാൻ,ഷബീബ് ,

ഷഫീക്,അനീസ്, തുടങ്ങിയ ക്ലബ്ബ് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം നടന്നത്.