25 April 2024 Thursday

മത്സ്യത്തിന് ഡിമാന്റ് കൂടിയതോടെ മലയാളിയുടെ സ്വന്തം മത്തിക്ക് 300 കടന്നു

ckmnews

മത്സ്യത്തിന് ഡിമാന്റ് കൂടിയതോടെ

മലയാളിയുടെ സ്വന്തം മത്തിക്ക് 300 കടന്നു


ചങ്ങരംകുളം:ലോക്ഡൗണിൽ മീൻപിടിത്തത്തിന് നിയന്ത്രണങ്ങൾ വന്നപ്പോൾ ജില്ലയിൽ മീനിന് തീവില.ഒരുകിലോ മത്തിക്ക് 300 രൂപ വരെയെത്തി വില;കോരയ്ക്ക് 280 രൂപയും.മീൻ വിൽപ്പനയ്ക്ക് അനുവദിച്ച സമയം രാവിലെ എട്ടുവരെയാണ്.അതിനുമുമ്പ് തീവിലകൊടുത്ത് വാങ്ങുന്നവർക്ക് മീൻ കിട്ടും.ആവശ്യക്കാർ കൂടുതലും സാധനമെത്തുന്നത് കുറവുമാണെന്നറിയുന്ന ചില കച്ചവടക്കാർ വില കുത്തനെ കൂട്ടുന്നതായും പരാതിയുണ്ട്.ലോക്ഡൗണിൽ മീൻ പിടിക്കുന്ന ബോട്ടുകൾക്ക് ഇളവുലഭിച്ച് ബോട്ടുകൾ കടലിലിറങ്ങിത്തുടങ്ങിയാൽ വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനം.