19 April 2024 Friday

കപ്പ ചലഞ്ചിന്റെ ഭാഗമായി ആലംകോട് കൃഷിഭവൻ പരിതിയിൽ കർഷകർ കൃഷി ചെയ്ത കപ്പ വിതരണം നടത്തി.

ckmnews

കപ്പ ചലഞ്ചിന്റെ ഭാഗമായി 

ആലംകോട് കൃഷിഭവൻ പരിതിയിൽ കർഷകർ കൃഷി ചെയ്ത കപ്പ വിതരണം നടത്തി.


ചങ്ങരംകുളം:ആലംകോട് കൃഷിഭവൻ പരിതിയിൽ കർഷകർ കൃഷി ചെയ്ത കപ്പ വിതരണം നടത്തി.കപ്പ ചലഞ്ച് പരിപാടിയുടെ ഭാഗമായി എറവറാംകുന്ന് പൈതൃക കർഷക സംഘവും ,ആലംകോട് കൃഷിഭവനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.കർഷകരിൽ നിന്നും ശേഖരിച്ച കപ്പയാണ് ഇവർ ശേഖരിച്ച് വിതരണം നടത്തിയത്. കൃഷിഭവൻ പരിതിയിൽ പല കർഷകരും അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ,ഇത്തരം പരിപാടി കർഷകർക്ക് ആശ്വാസകരമാണ്.