24 April 2024 Wednesday

മഹ ചുഴലിക്കാറ്റ് തൃശ്ശൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞു ഒരാളെ കാണാതായി

ckmnews

തൃശ്ശൂര്‍: മഹ ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിച്ചതിന് പിന്നാലെ തൃശ്ശൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ മറിഞ്ഞ് ഒരാളെ കാണാതായി. തൃശ്ശൂര്‍ ജില്ലയിലെ മുനയ്ക്കല്‍ തീരത്ത് നിന്ന് പോയ സാമുവല്‍ എന്ന ബോട്ടാണ് കടലില്‍ മറിഞ്ഞത്.

ഫോര്‍ട്ട് കൊച്ചി തീര്‍ത്തു വച്ചായിരുന്നു അപകടം. ഈ ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച്‌ കരക്കെത്തിച്ചു. മത്സ്യബന്ധനത്തിനു പോയ തമ്ബുരാന്‍ എന്ന ബോട്ടിലുള്ളവരോട് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു തീരദേശ പോലീസ് അറിയിച്ചു. നാല് ദിവസം മുന്‍പാണ് ബോട്ടുകള്‍ കടലില്‍ മല്‍സ്യ ബന്ധനത്തിനു പോയത്.