24 April 2024 Wednesday

അകാലത്തിൽ വിടപറഞ്ഞ സഹപാഠിയുടെ ഓർമക്കായി കമ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ നൽകി വിദ്യാർത്ഥികളുടെ മാതൃക

ckmnews

അകാലത്തിൽ വിടപറഞ്ഞ സഹപാഠിയുടെ ഓർമക്കായി കമ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ നൽകി വിദ്യാർത്ഥികളുടെ മാതൃക 


എടപ്പാൾ :അകാലത്തിൽ വിടപറഞ്ഞു പോയ പ്രിയ കൂട്ടുകാരൻ ഫർസിന്റെ സ്മരണക്കായി ജി.എച്ച്.എസ്.എസ് കുമരനല്ലൂർ 2018-20 ബാച്ചിലെ പ്ലസ്ടൂ  വിദ്യാർത്ഥികള്‍ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ  കമ്യുണിറ്റി കിച്ചണിലെക്ക് വിഭവങ്ങൾ നല്‍കി.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്കിൽ മജീദ് വിഭവങ്ങൾ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ, പത്തിൽ അഷ്‌റഫ്‌, എംഎ നജീബ്, പത്തിൽ സിറാജ്, മൻസൂർ മരയംങ്ങാട്ട് വിദ്യാർത്ഥികളായ സൽമാൻ പത്തിൽ, റജീബ്   വട്ടംകുളം, യൂസുഫ് കൊള്ളനൂർ , സുഹൈൽ കുമരനല്ലൂർ എന്നിവരും പങ്കെടുത്തു