20 April 2024 Saturday

പെണ്‍കുട്ടികള്‍ക്ക് പോണ്‍സൈറ്റ് ലിങ്ക് അയച്ച്‌ കൊടുക്കുക, ശരീരം വര്‍ണിക്കുക; ഒടുവില്‍ അധ്യാപകന്‍ അറസ്റ്റിലാകുമ്ബോള്‍

ckmnews

ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തു മാത്രമുടുത്ത് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. അധ്യാപകന്‍ തന്റെ ക്ലാസിലെ പെണ്‍കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്ലസ് ടുവിനു പഠിക്കുന്ന പെണ്‍കുട്ടികളുടെ ഫോണിലേക്ക് പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ച്‌ കൊടുത്ത് കാണാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും കണ്ടിട്ട് എങ്ങനെയുണ്ട്, അഭിപ്രായം പറയാനൊക്കെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന്‍ പുറത്തു പറഞ്ഞാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറയ്ക്കുമെന്നും തോല്‍പ്പിക്കുമെന്നുമെല്ലാം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനു ലഭിച്ച പരാതികളില്‍ പറയുന്നു. 25-ന് രാവിലെയാണ് നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ ഗ്രൂപ്പായ പദ്മശേഷാദ്രി ബാലഭവന്റെ കെ.കെ.നഗര്‍ സ്‌കൂളിലെ പ്ലസ് ടു അധ്യാപകന്‍ രാജഗോപാല്‍ അറസ്റ്റിലായത്.

ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്ന സമയം തോര്‍ത്ത് മാത്രമുടുത്തായിരിക്കും അധ്യാപകന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. 10 വര്‍ഷത്തോളമായി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്തു വരികയാണിയാള്‍. കുട്ടികളുടെ ശരീരത്തെ കുറിച്ച്‌ അശ്ലീലം കലര്‍ന്ന ഭാഷയിലാണ് ഇയാള്‍ വര്‍ണിക്കുക. ഓണ്‍ലൈന്‍ ക്ലാസില്‍ അര്‍ദ്ധനഗ്നനായി എത്തിയതോടെയാണ് ഇയാള്‍ക്ക് പിടിവീണത്. പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്തു പൂര്‍വ വിദ്യാര്‍ഥിക്ക് അയച്ച്‌ നല്‍കുകയും ഇയാള്‍ ഇത് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുകയുമായിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്തത്.