16 April 2024 Tuesday

തവനൂരിൽ സുരക്ഷിതം പദ്ധതിക്ക് തുടക്കമായി

ckmnews

തവനൂരിൽ സുരക്ഷിതം പദ്ധതിക്ക് തുടക്കമായി


എടപ്പാൾ:കോവിഡ് പ്രതിരോധിക്കുന്നതിനും, സാമൂഹിക വ്യാപനമറിയുന്നതിനുമായി തവനൂരിൽ സുരക്ഷിതം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ മുഴുവൻ വാർഡുകളിലുമായി ആറുകോവിഡ് പരിശോധന ക്യാമ്പുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേകം സജീകരിച്ച വാഹനത്തിൽ പരിശോധന സംഘം ക്യാമ്പിലെത്തി പരിശോധന നടത്തും. സുരക്ഷിതം പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ വിജിത്ത് വിജയ്ശങ്കർ അധ്യക്ഷനായി. സെക്രട്ടറി ഇൻ ചാർജ് ആർ രാജേഷ്, ഡോ. എം ജി ജിജിൻ. സി ആർ ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, കെ ഷൈനി എന്നിവർ സംസാരിച്ചു.