18 April 2024 Thursday

തകര്‍ന്ന വെളിയംകോട് എടക്കഴിയൂര്‍ റോഡില്‍ യാത്ര ദുഷ്കരമാവുന്നു

ckmnews



എരമംഗലം:പൊന്നാനി താലൂക്കിലെ വെളിയംങ്കോട് പെരുമ്പടപ്പ് പുന്നയൂർകുളം പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന വെളിയംങ്കോട് എടക്കയിരൂർ റോഡില്‍ യാത്ര ദുഷ്കരമാവുന്നു.മാർച്ച് അദ്യവാരത്തിൽ വെളിയംങ്കോട് പഴഞ്ഞി' മുതൽ കോതമുക്ക് വരെ ടാറിംങ്ങ് നടത്തിയിരുന്നു.പിന്നീട്കോതമുക്ക് മുതൽ അയിരൂർ കണ്ടുബസാർ വരെ ജെസിബി ഉപയോഗിച്ച് റോഡ് മാന്തി പൊളിച്ചിടുകയും ചെയ്തു. സൈഡുകളിൽ പാർശ്വഭിത്തി കെട്ടുന്ന സമയത്താണ് ലോക്ക് ഡൗൺപ്രഖ്യാപിച്ചത്.പിന്നീട് ഒന്നര മാസക്കാലം ആരും പുറത്തിറങ്ങാത്തതു കൊണ്ട് റോഡിന്റെ കാര്യത്തിൽ നാട്ടുകാർക്ക് ശ്രദ്ധയുണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ ഇളവുകൾ അനുവദിച്ചപ്പോൾ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങാൻ കഴിയാത്ത വിധം റോഡുകൾ തകർന്നിരിക്കുകയാണ്.ശക്തമായ മഴ പെയ്താൽ റോഡ് ചളിക്കുളമാവുമെന്നതിൽ തർക്കമില്ല. ഇവിടെ കാൽ നടപോലും ദുഷ്ക്കരമാണ്.എത്രയും പെട്ടന്ന് ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികാരികള്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ലോക്ക് ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ റോഡ് പണി പുനരാംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ചില സംഘടനകളും നാട്ടുകാരും അഭിപ്രായപ്പെട്ടു.


റിപ്പോർട്ട് :അറമുഖൻ സോനാരെ