20 April 2024 Saturday

ആലംകോട് പഞ്ചായത്തില്‍ കോവിഡ് കെയർസെൻ്റർ പ്രവര്‍ത്തനം തുടങ്ങി

ckmnews



ചങ്ങരംകുളം:അന്യസംസ്ഥാനത്ത് നിന്നും വരുന്ന ആലങ്കോട് ഗ്രാമപഞ്ചായത്തിലുള്ളവർക്ക് കോറണ്ടയിനിൽ ഇരിക്കുന്നതിന് വേണ്ടി സജ്ജീകരിച്ച കോവിഡ് കെയർ സെൻ്ററിൻ്റെ പ്രവര്‍ത്തനം തുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിൽ വില്ലേജ് ഓഫീസർക്ക് താക്കോല്‍ കൈമാറി.ആര്യോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപെഴ്സൺ സബിത അനിൽ, മെമ്പർ ആരിഫ നാസർ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ,ആസിയ ഇബ്രാഹിം,അലി പരുവിങ്ങല്‍ എന്നിവർ സംബന്ധിച്ചു.ഗുജറാത്തില്‍ നിന്നെത്തിയ ആലംകോട് സ്വദേശിയെയും ചെന്നെയില്‍ നിന്നെത്തിയ മാന്തടം സ്വദേശിയെയും ആണ് നിലവില്‍ ആലംകോട് പഞ്ചായത്തിന് കീഴിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പാര്‍പിച്ചിരിക്കുന്നത്.