16 April 2024 Tuesday

സഹകരണ ജീവനക്കാർക്കുള്ള കോവിഡ് വാക്സിൻ വിതരണത്തിലെ അലഭാവം അവസാനിപ്പിക്കണം:സി.ഇ.ഒ

ckmnews


എടപ്പാൾ :സർക്കാരിന്റെ സാമൂഹിക പെൻഷൻ പോലുള്ള ജനകീയ പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന സഹകരണ ജീവനക്കാർക്കുള്ള കോവിഡ് വാക്സിൻ വിതരണത്തിൽ സർക്കാർ കാണിക്കുന്ന ആലഭാവം അവസാനിപ്പിക്കണമെന്നും, ജനസംഖ്യ അനുപാതികമായി മലപ്പുറം ജില്ലയിലേക്ക് വാക്സിന്‍ അനുവദിക്കണമെന്നും ആവിശ്യപെട്ട്  കോപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ സി.ഇ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സമരം നടത്തി.പൊന്നാനി താലൂക് തല ഉദ്ഘാടനം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ ഉമ്മർ ടിയു നിർവഹിച്ചു. പൊന്നാനി താലൂക് പ്രസിഡന്റ്‌ എം ശറഫുദ്ധീൻ നടുവട്ടം അധ്യക്ഷത വഹിച്ചു. അവകാശ സമരത്തിന് വിവിധ യൂണിറ്റുകളിൽ സി.ഇ.ഒ ഭാരവാഹികളായ പത്തിൽ സിറാജ്, മുസ്തഫ കരിമ്പനക്കൽ, വികെഎ മജീദ്, പിടി റഷീദ്, ഷൈജു നെല്ലിശ്ശേരി, അലി ചെറുകാട്, ഷാഫി യൂകെ, സാദിക്ക് പോട്ടൂർ, റഫീഖ് ചേകനൂർ, സുലൈമാൻ മൂതൂർ, സജീർ എംഎം, അക്ബർ പിവി, കാദർ ബാഷ എന്നിവർ നേതൃത്വം നൽകി