08 December 2022 Thursday

തീരദേശ മേഖലയിലെ 200 ഓളം വീടുകളില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി

ckmnews

തീരദേശ മേഖലയിലെ 200 ഓളം വീടുകളില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി


പൊന്നാനി തീരദേശ മേഖലയിൽ 200-ഓളം വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് നൽകി. പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ പൊന്നാനി പ്രവർത്തകർ ആണ് വിതരണം നടത്തിയത്. കെപിസിസി മെമ്പർ എഎം രോഹിത് ഉദ്ഘാടനം നിർവ്വഹിച്ചു. പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, വിനു എരമംഗലം, റാഷിദ്‌ പുതുപൊന്നാനി, സലാം കെ ദർവേശ് പൊന്നാനി ,ലത്തീഫ് പൊന്നാനി,യു മാമ്മുട്ടി  എന്നിവർ പങ്കെടുത്തു.

ckmnews