28 March 2024 Thursday

നാരായണേട്ടൻ മരത്തിൽ തീർത്ത വിസ്മയം ; പ്രായത്തെ തോൽപ്പിക്കും ഈ കലാസൃഷ്ടി

ckmnews


പൊന്നാനി :തെയ്യങ്ങാട് വൈരനെല്ലൂർ വീട്ടിൽ നാരായണൻ എന്ന വയോധികൻ മരം കൊണ്ട് നിർമ്മിച്ച വിമാനം ഏവരേയും അമ്പരപ്പിക്കുകയാണ്. 

ലോക്ക്ഡൗൺ സമയത്തെ ഈ കൗതുകകാഴ്ച്ച കാണാൻ ആളുകളും ഇവിടേക്ക് എത്തുന്നു. ആശാരിയാണ് നാരായണേട്ടൻ,  മുംബൈയിലായിരുന്നു. നാട്ടിൽ 30 വർഷങ്ങൾക്ക് മുൻപ് നാട്ടിലെത്തി. ഹാർട്ട് പെഷ്യന്റായി സുഖമില്ലാതെ ഇരിക്കുകയാണ് അദ്ദേഹം പ്രായത്തിന്റെ അവശതകളും അസുഖങ്ങളുമെല്ലാം ശരീരത്തെ തളർത്തുമ്പോഴും

തന്റെ ഉള്ളിലെ കലാവാസന ഇദ്ദേഹം കൈവെടിയുന്നില്ല. ഉപജീവനമാർഗ്ഗം എന്ന നിലയ്ക്ക്

ആവശ്യക്കാർക്ക് ഇത്തരത്തിൽ വിമാനം നിർമ്മിച്ച് നൽകുമെന്ന് ഇദ്ദേഹം പറയുന്നു. ആവശ്യക്കാർക്ക് ഇദ്ദേഹവുമായി ബന്ധപ്പെടാം...


ഫോട്ടോ|റിപ്പോർട്ട്: മുഹമ്മദ്‌ നവാസ് 

കോടംബിയകം