25 April 2024 Thursday

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എടപ്പാൾ സ്വദേശി അടക്കം രണ്ട് മലപ്പുറം ജില്ലക്കാർ.

ckmnews


 വൈറസ് ബാധിച്ചവര്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷനില്‍

*കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ. ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.*


*മെയ് ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തിലെ യാത്രക്കാരനാണ് കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി. വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ദുബൈ അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലിചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്. മെയ് ഏഴിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇന്നലെ പുലര്‍ച്ചെ 1.30 ന് പ്രത്യേകം സജ്ജമാക്കിയ 108 ആമ്പുലന്‍സില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന്  വൈറസ് ബാധ സ്ഥിരീകരിച്ചു.*


*മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനത്തിലാണ് എടപ്പാള്‍ നടുവട്ടം സ്വദേശി എത്തിയത്. അബുദബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ്. മെയ് ഏഴിന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഒരാഴ്ച മുമ്പ് പനിയുണ്ടായിരുന്നെന്ന വിവരത്തെ തുടര്‍ന്ന് രാത്രി 11 മണിയോടെ ആരോഗ്യ വകുപ്പിന്റെ 108 ആംബുലന്‍സില്‍ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. മെയ് എട്ടിന് രാവിലെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ (മെയ് 09) കോവിഡ് ബാധ സ്ഥിരീകരിച്ചു.*

(09-05-2020)