25 April 2024 Thursday

മധ്യപ്രദേശിൽ ജൂൺ ഒന്ന് മുതൽ ലോക്ക്ഡൗൺ ഉണ്ടാകില്ല

ckmnews



ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് ലോക്ക്ഡൗൺ ഒഴിവാക്കാൻ തീരുമാനമായത്. എല്ലാക്കാലവും അടച്ചിടൽ പ്രായോഗികമല്ലെന്നും വ്യാപനമുണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേക മാനദണ്ഡമുണ്ടാകും. മധ്യപ്രദേശിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ എത്തി. രോഗമുക്തി നേടുന്നവർ 90 ശതമാനത്തിന് മുകളിലാണ്. വെള്ളിയാഴ്ച 82000 സാമ്പിളുകൾ പരിശോധിച്ചതിൽ 3000 കേസാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 9000പേർ രോഗമുക്തരായി. മെയ് 31 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ടാകും. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.